കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

Apr 24, 2026

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാനുമായ കുന്നത്തൂർ ജെ. പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു. ലോക പുസ്തകദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിൽ ജനാധിപത്യ കലാസാഹിത്യ വേദി (ജ.ക.സ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രകാശനം.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ പുസ്തകം പ്രകാശനം ചെയ്തു. ജ.ക.സ സംസ്ഥാന വൈസ് ചെയർപേഴ്സൺ ഡോ.എം.എ.മുംതാസ് അധ്യക്ഷത വഹിച്ചു.

ഡോ.എം.എസ്.ശ്രീലാറാണി പുസ്തകം പരിചയപ്പെടുത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം പ്രദീപ് നാരായൺ, സി.എം.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ആർ.മനോജ്, ജ.ക.സ സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള , എ.കെ.ജോസഫ്, പ്രമോദ് തുരുത്തിക്കര എന്നിവർ പ്രസംഗിച്ചു. കുന്നത്തൂർ ജെ പ്രകാശ് കൃതജ്ഞത രേഖപ്പെടുത്തി. പരിപാടിയോടനുബന്ധിച്ച് കവി സദാശിവൻ പൂവത്തൂരിന്റെ നേതൃത്വത്തിൽ കവിയരങ്ങും സംഘടിപ്പിച്ചു.

cake tower new
LATEST NEWS
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണംനീക്കി;ഹോട്ടലുകൾക്കും വ്യവസായ യൂണിറ്റുകൾക്കും ആശ്വാസം

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണംനീക്കി;ഹോട്ടലുകൾക്കും വ്യവസായ യൂണിറ്റുകൾക്കും ആശ്വാസം

ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യാന്തരതലത്തിൽ ഉണ്ടായ പാചകവാതക വിതരണ തടസ്സങ്ങൾ...

സ്മാര്‍ട്ട് ഫോണുകള്‍ക്കും ഗാഡ്ജറ്റുകളും വന്‍ ഓഫറില്‍ വാങ്ങാം; ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 4 മുതല്‍

സ്മാര്‍ട്ട് ഫോണുകള്‍ക്കും ഗാഡ്ജറ്റുകളും വന്‍ ഓഫറില്‍ വാങ്ങാം; ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 4 മുതല്‍

ഡല്‍ഹി: ഇന്ത്യയിലെ ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി 10-ാമത് പ്രൈം ഡേ സെയില്‍ ജൂലൈയ് 4 മുതല്‍ 6 വരെ...