വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിൻ്റെ കാലാവധിയില്‍ മാറ്റങ്ങളുമായി കേന്ദ്രം, ഇന്ന് മുതല്‍ പ്രാബല്യത്തില്‍വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിൻ്റെ കാലാവധിയില്‍ മാറ്റങ്ങളുമായി കേന്ദ്രം, ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Nov 19, 2026

ഡൽഹി: വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിയമങ്ങളിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർണ്ണായക മാറ്റങ്ങൾ വരുത്തി. വാഹനത്തിന്‍റെ നിലവാരം, പഴക്കം, സ്വകാര്യ വാണിജ്യ ഉപയോഗം എന്നിവ കണക്കാക്കിയാകും ഇനി സർട്ടിഫിക്കറ്റ് നൽകുക. 6 വർഷം വരെ പഴക്കമുള്ള സ്വകാര്യ ബിഎസ്-6 വാഹനങ്ങൾക്ക് ഇനി മുതൽ 3 വർഷത്തേക്ക് പി യു സി സർട്ടിഫിക്കറ്റ് ലഭിക്കും.

ബിഎസ്-1, ബിഎസ്-2 , ബിഎസ്-3 വിഭാഗങ്ങളിൽപ്പെട്ട വാഹനങ്ങൾക്ക് ഇനി മുതൽ ഓരോ 3 മാസത്തിലും പുകപരിശോധന നടത്തി സർട്ടിഫിക്കറ്റ് പുതുക്കണം. ബി എസ് 4 വിഭാഗത്തിലുള്ള വാഹനങ്ങൾ 6 മാസത്തിൽ പരിശോധന നടത്തണം. 2017 ഏപ്രിൽ 1-ന് മുൻപ് നിർമ്മിച്ചതോ രജിസ്റ്റർ ചെയ്തതോ ആയ മിക്കവാറും എല്ലാ വാഹനങ്ങളും (കാർ, ബൈക്ക്, ഓട്ടോറിക്ഷ, ലോറി, ബസ്) BS-III അല്ലെങ്കിൽ അതിന് മുൻപുള്ള വിഭാഗങ്ങളിലാണ് ഉൾപ്പെടുന്നത്.

ഇവയ്ക്കെല്ലാം 3 മാസത്തെ കാലാവധി ബാധകമാണ്. കാലാവധി കഴിഞ്ഞ പിയുസി സർട്ടിഫിക്കറ്റുമായി വാഹനം നിരത്തിലിറക്കിയാൽ മോട്ടോർ വാഹന നിയമം സെക്ഷൻ 190(2) പ്രകാരം 10,000 രൂപ വരെ പിഴയും 3 മാസം വരെ ലൈസൻസ് സസ്പെൻഷനും ലഭിക്കാൻ സാധ്യതയുണ്ട്.

LATEST NEWS
ബിനുമോൻ (46) അന്തരിച്ചു

ബിനുമോൻ (46) അന്തരിച്ചു

ആലാംകോട് പാലാംകോണം അമ്പലതുംപണ രാജൻ നഗർ ദേവതീർത്ഥത്തിൽ ബിനുമോൻ (46) അന്തരിച്ചു. ഭാര്യ:...