താലിബാൻ വെടിവെയ്‍പ്പിൽ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം വട്ടവും പുലിസ്റ്റർ; പുരസ്കാരം ഇന്ത്യയിലെ കൊവിഡ് ചിത്രങ്ങൾക്ക്

May 10, 2022

ന്യൂയോർക്ക്: പത്രപ്രവർത്തനത്തിനുള്ള ഏറ്റവും വലിയ പുരസ്കാരമായ പുലിറ്റ്‌സർ പുരസ്കാരം ഇന്ത്യക്കാരായ നാല് ഫോട്ടോഗ്രാഫർമാർക്ക്. താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി, സന്ന ഇർഷാദ് മാറ്റു, അദ്‌നാൻ അബിദി, അമിത് ദവെ എന്നിവർക്കാണ് ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ പുരസ്കാരം. രണ്ടാം തവണയാണ് സിദ്ദിഖി അർഹനാകുന്നത്.

ഇന്ത്യയിലെ കോവിഡ് ദുരിതത്തിന്റെ നേർക്കാഴ്ച പകർത്തിയ ഫോട്ടോഗ്രാഫറാണ് ഡാനിഷ് സിദ്ദിഖി. ഇതിനാണ് ഇത്തവണത്തെ പുലിസ്റ്റർ പുരസ്കാരവും. റോഹിംഗ്യൻ അഭയാർത്ഥികളുടെ ദുരിതം ക്യാമറയിലാക്കിയ ഡാനിഷിന് 2018ൽ പുലിസ്റ്റർ പുരസ്കാരത്തിന് അർഹരായിരുന്നു.

റോയിട്ടേഴ്‌സിനുവേണ്ടി കാണ്ഡഹാറിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. യുക്രൈനിൽ ധൈര്യത്തോടെയും പ്രതിബദ്ധതയോടെയും യുദ്ധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകർക്ക് പ്രത്യേക പരാമർശമുണ്ട്. ഡാനിഷ്‌ സിദ്ദിഖിക്കും അഡ്‌നാൻ അബിദിക്കും 2018-ലും പുരസ്കാരം ലഭിച്ചിരുന്നു.

LATEST NEWS