പുഷ്പയുടെ രണ്ടാം ഭാ​ഗത്തിനായി ബാനറുമായി തെരുവിൽ ഇറങ്ങി അല്ലു അർജുൻ ആരാധകർ

Nov 18, 2022

seena

വൻ വിജയമായ അല്ലു അർജുൻചിത്രം പുഷ്പയുടെ രണ്ടാം ഭാ​ഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ ഷൂട്ടിങ് വൈകാതെ ഉണ്ടാകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ച് മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേഷൻസ് അറിയിക്കണം എന്നാവശ്യവുമായി തെരുവിൽ ഇറങ്ങിയിരിക്കുകയാണ് അല്ലു അർജുൻ ആരാധകർ.

വീ വാണ്ട് പുഷ്പ 2 അപ്ഡേറ്റ് എന്ന് എഴുതിയ ബാനറുമായാണ് ഒരു കൂട്ടം ആരാധകർ തെരുവിൽ ഇറങ്ങിയത്. പലസ്ഥലങ്ങളിൽ നിന്നുള്ള അല്ലുവിന്റെ ആരാധാകരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. കേരളത്തിൽ പത്തനംതിട്ടയിലാണ് ആരാധകർ ഒത്തു കൂടിയത്.

കൂടാതെ കർണാടക, മഹാരാഷ്ട്ര, യുഎഇ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബാനറുകളുമായി ആരാധകർ തെരുവിൽ ഇറങ്ങി. അതിനിടെ കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ലുക്ക് ടെസ്‌റ്റോടെ പുഷ്പ 2 ചിത്രീകരണം ആരംഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്. സാഹസികതയുടെ ആരംഭമെന്ന് തലക്കെട്ടോടെ ഛായാഗ്രാഹകന്‍ മിറോസ്ലാവ് കുബാ ബ്രോസെക്ക് അല്ലു അർജുനൊപ്പമുള്ള ചിത്രം പങ്കുവച്ചു. ഡിസംബറിലായിരിക്കും ചിത്രത്തിന്റെ റെഗുലര്‍ ഷൂട്ട് തുടങ്ങൂ. അല്ലുവിനൊപ്പം ഫഹദ് ഫാസിൽ ആയിരിക്കും പ്രധാന വേഷത്തിൽ എത്തുക. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാനയാണ് പ്രധാന വേഷത്തിലെത്തിയത്.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...