ആറ്റിങ്ങൽ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിനെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തി എന്ന കാരണത്താൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടിയ്ക്കെതിരെ ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എച്ച്. ബഷീർ, ആറ്റിങ്ങൽ സുരേഷ്, ആലംകോട് ജോയ്, പി.എസ്.കിരൺ കൊല്ലമ്പുഴ, മണനാക്ക് ഷിഹാബുദ്ദീൻ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വക്കം സുധ, പ്രകാശ്, വിജയൻ സോപാനം, ഷൈജു ചന്ദ്രൻ, സുരേന്ദ്രനായർ, ബാവേഷ്, മോഹനൻ നായർ, സുരേഷ് ബാബു, ഭാസി തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.
![കേരളം ചുട്ടുപൊള്ളുന്നു; താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും](https://hpnewsatl.com/wp-content/uploads/2025/02/Capture-53.png)
കേരളം ചുട്ടുപൊള്ളുന്നു; താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2°C മുതല്‍ 3°C...