ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്

Oct 3, 2023

ഡൽഹി: ‘ന്യൂസ് ക്ലിക്ക്’ പോർട്ടലിൻ്റെ ഓഫീസിലും ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ വീടുകളിലുമാണ് ഡൽഹി പൊലീസ് റെയ്ഡ് നടത്തുന്നത്. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും ടീസ്ത സെതൽവാദിൻ്റെ മുംബൈയിലെ വസതിയിലും പരിശോധന നടന്നു.

ഡൽഹി പൊലീസ് ടീസ്തയെ ചോദ്യം ചെയ്തു. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ന്യൂസ് ക്ലിക്കിനെതിരെ ഡൽഹി പൊലീസ് സെപ്ഷ്യൽ സെൽ യുഎപിഎ ചുമത്തിയതായും റിപ്പോർട്ടുകളുണ്ട്.

cake tower new
LATEST NEWS
സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും; സംസ്ഥാന തല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും; സംസ്ഥാന തല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല...