മുന്നറിയിപ്പില്‍ മാറ്റം, ഇന്നും നാളെയും അതിതീവ്രമഴ; നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്

Aug 5, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും ( ചൊവ്വ, ബുധന്‍) വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ക്ക് പുറമേ മലപ്പുറത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് അതിതീവ്രമഴ കണക്കാക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നി ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ ജില്ലകളില്‍ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

LATEST NEWS
വർക്കലയിൽ വാഹനാപകടം, സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം, സ്വകാര്യ ബസ് ഡ്രൈവർ കസ്റ്റഡിയിൽ

വർക്കലയിൽ വാഹനാപകടം, സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം, സ്വകാര്യ ബസ് ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ റെയിൽവേ സ്റ്റേഷന് സമീപം വാഹനാപകടം. സംഭവത്തിൽ സ്കൂട്ടർ...

‘അമേരിക്കൻ വിസയെ ബഹുമാനിക്കൂ’: വിസയ്ക്ക് ബോണ്ട് ഏർപ്പെടുത്താൻ യുഎസ്; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

‘അമേരിക്കൻ വിസയെ ബഹുമാനിക്കൂ’: വിസയ്ക്ക് ബോണ്ട് ഏർപ്പെടുത്താൻ യുഎസ്; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

വാഷിങ്ടണ്‍: അമേരിക്കൻ വിസയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നവർക്ക് വൻ തിരിച്ചടി. ബിസിനസ്,...

വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ; ആലുവയില്‍നിന്ന് 20 മിനിറ്റ്, സാധ്യതാപഠനം നടത്തിയതായി ബെഹ്‌റ

വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ; ആലുവയില്‍നിന്ന് 20 മിനിറ്റ്, സാധ്യതാപഠനം നടത്തിയതായി ബെഹ്‌റ

കൊച്ചി: ആലുവയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടര്‍ മെട്രോ സര്‍വീസ്...