ന്യൂനമർദ്ദം: കേരളത്തിൽ അഞ്ചു ദിവസം മഴ തുടരാൻ സാധ്യത

Nov 25, 2021

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ പുതിയ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യതയുണ്ട് . പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യൂനമർദ്ദം ശ്രീലങ്ക, തെക്കൻ തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയുണ്ട്. നവംബർ 25 മുതൽ 29 വരെ ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ കാലാവസ്ഥാ മോഡലുകൾ പ്രകാരമുള്ള മഴ സാധ്യതാ പ്രവചനമനുസരിച്ചും രണ്ടു ദിവസം ശക്തമായ മഴ സാധ്യതയുണ്ട്.

LATEST NEWS