സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

May 31, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. കേരളത്തിലെ എല്ലാ ജില്ലകളിലും അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – കർണാടക തീരങ്ങളിൽ ഇന്ന് മുതൽ നാളെ വരെയും, ലക്ഷദ്വീപ് തീരത്ത് ജൂൺ മൂന്ന് വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

LATEST NEWS
വാട്ട്‌സപ്പിലൂടെ പരിചയപ്പെട്ട സ്ത്രീക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി; തമിഴ്‌നാട്ടില്‍ മുന്‍ ആര്‍മി ക്യാപ്റ്റന്‍ അറസ്റ്റില്‍

വാട്ട്‌സപ്പിലൂടെ പരിചയപ്പെട്ട സ്ത്രീക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി; തമിഴ്‌നാട്ടില്‍ മുന്‍ ആര്‍മി ക്യാപ്റ്റന്‍ അറസ്റ്റില്‍

വെല്ലൂര്‍: അതീവ രഹസ്യ സ്വഭാവമുള്ള സൈനിക വിവരങ്ങള്‍ വാട്ട്‌സപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയ്ക്ക്...