ന്യൂനമര്‍ദ്ദം: തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Aug 15, 2025

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് എട്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

22-ാം തീയതി മുതല്‍ മഴ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഓഗസ്റ്റ് 27 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്തു പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

LATEST NEWS
പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം: ‘സില്‍ക്കി’ല്‍ വിജിലന്‍സ് പരിശോധന, ഫയലുകള്‍ പിടിച്ചെടുത്തു

പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം: ‘സില്‍ക്കി’ല്‍ വിജിലന്‍സ് പരിശോധന, ഫയലുകള്‍ പിടിച്ചെടുത്തു

കണ്ണൂര്‍: മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണത്തില്‍ നിര്‍ണായക...

യുവനടി പ്രതിയായ ആക്രമണകേസ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്; ‘മദ്യം നല്‍കി പീഡിപ്പിച്ചു’

യുവനടി പ്രതിയായ ആക്രമണകേസ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്; ‘മദ്യം നല്‍കി പീഡിപ്പിച്ചു’

കൊച്ചി: കൊച്ചിയില്‍ സിനിമാ താരങ്ങള്‍ക്കെതിരേ പരാതിനല്‍കിയ ഡോക്ടര്‍ക്കെതിരേ ബലാത്സംഗക്കേസ്....