തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് സമീപം കഴിഞ്ഞദിവസം രൂപപ്പെട്ട ചക്രവാതചുഴി കന്യാകുമാരി കടലിൽ എത്തി. ഇതിൻ്റെ പ്രഭാവം അറബിക്കടലിലും എത്തുന്നതിനാൽ ഇന്ന് കന്യാകുമാരി, നാഗർകോവിൽ എന്നിവിടങ്ങളിലും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട്ടിൽ റെക്കോർഡ് മഴയാണ് കഴിഞ്ഞ ദിവസം ചെയ്തിറങ്ങിയത്.
തിരുവനന്തപുരത്തുനിന്ന് ഏകദേശം 90 കിലോമീറ്റർ അകലെയാണ് നിലവിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി, എറണാകുളം, ആലപുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് മഴക്ക് സാധ്യത. തിരുവനന്തപുരമടക്കം തെക്കൻ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം.

















