സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

Nov 9, 2021

അടുത്ത അഞ്ച് ദിവസം സംസ്ഥാന വ്യാപകമായി സാധാരണ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ നിലനിന്നിരുന്ന തീവ്ര ന്യുനമര്‍ദ്ദം മധ്യ അറബിക്കടലില്‍ ന്യുനമര്‍ദ്ദമായി ശക്തി കുറഞ്ഞിട്ടുണ്ട്. അടുത്ത മൂന്നു ദിവസം പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കാം. പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യുന മര്‍ദ്ദമായി മാറി നവംബര്‍ 11 ന് അതിരാവിലെ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...