പനവേലിപറമ്പിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു

Nov 14, 2021

ആറ്റിങ്ങൽ: പനവേലിപറമ്പിൽ വെള്ളം കയറിയതിനെ തുടർന്നാണ് പ്രദേശത്തെ കുടുംബങ്ങളെ നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചത്. രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ രാത്രിയോടെ വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്ന് സമീപത്തെ തോടും വയലും കവിഞ്ഞൊഴുകി ജനവാസ മേഖലയിലേക്ക് വെള്ളം കയറിയിരുന്നു. പ്രദേശത്തെ പത്തോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. അതിനാൽ മുൻ കരുതലിന്റെ ഭാഗമായാണ് അടിയന്തിരമായി സജ്ജീകരിച്ച നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇവരെ മാറ്റിയത്. നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വില്ലേജ് ഓഫീസർ മനോജ് എന്നിവർ സ്ഥലത്തെത്തി സ്ഥലവാസികളെ നഗരസഭാ വാഹനത്തിൽ സുരക്ഷിതമായി മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ആരുടെയും ജീവനൊ സ്വത്തിനൊ ഭീഷണിയില്ല. മഴയുടെ ശക്തി കുറയുകയും നദീജലം പിൻവലിയുകയും ചെയ്യുമ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ തിരികെ വീട്ടിലെത്തിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.

LATEST NEWS
സ്വർണക്കൊലുസ് 6 മാസത്തിനുള്ളിൽ പൊട്ടി; മാറ്റി നൽകാൻ ജ്വല്ലറി ഉടമ തയ്യാറായില്ല, നഷ്ടപരിഹാരവും നൽകണം

സ്വർണക്കൊലുസ് 6 മാസത്തിനുള്ളിൽ പൊട്ടി; മാറ്റി നൽകാൻ ജ്വല്ലറി ഉടമ തയ്യാറായില്ല, നഷ്ടപരിഹാരവും നൽകണം

തിരുവനന്തപുരം: കേടായ ആഭരണം നന്നാക്കി നൽകാത്ത ജ്വല്ലറി ഉടമ യുവതിക്ക് സ്വർണത്തിന്റെ നിലവിലെ വിപണി...

അമ്മയെ കൊലപ്പെടുത്തി ഇളയ മകന്‍ വിഷം കഴിച്ചു മരിച്ചു, 13 വര്‍ഷങ്ങള്‍ക്ക് ശേഷം മൂത്ത മകന്റെ കൊലക്കത്തിയില്‍ അച്ഛനും

അമ്മയെ കൊലപ്പെടുത്തി ഇളയ മകന്‍ വിഷം കഴിച്ചു മരിച്ചു, 13 വര്‍ഷങ്ങള്‍ക്ക് ശേഷം മൂത്ത മകന്റെ കൊലക്കത്തിയില്‍ അച്ഛനും

കോഴിക്കോട്: അമ്മയ്ക്ക് പിന്നാലെ അച്ഛനും കൊലക്കത്തിക്ക് ഇരയായതിന്റെ ഞെട്ടലില്‍ ഞെട്ടിലിലാണ്...

അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

തൃശൂര്‍: അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന...