കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്കില്‍ നാലിടത്ത് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. കിഴുവിലത്ത് രണ്ടും ആറ്റിങ്ങലില്‍ രണ്ടും ക്യാമ്പുകളിലായി 48 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഴയില്‍ വിവിധ വില്ലേജുകളിലായി 7 വീടുകള്‍ തകര്‍ന്നു. ശനിയാഴ്ച 13 വീടുകള്‍ക്ക് നാശമുണ്ടായിരുന്നു.
കിഴുവിലത്ത് പടനിലം എല്‍.പി.എസില്‍ 9 കുടുംബങ്ങളെയും പുരവൂര്‍ എസ്.വി.യു.പി.എസില്‍ 11 കുടുംബങ്ങളെയും മാറ്റിയിട്ടുണ്ട്. ആറ്റിങ്ങല്‍ കുന്നുവാരം യു.പി.സ്‌കൂളിലെ ക്യാമ്പില്‍ 20 കുടുംബങ്ങളെയും രാമച്ചംവിള എല്‍.പി.സ്‌കൂളില്‍ 8 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.
ചിറയിന്‍കീഴ് ഗുരുവിഹാര്‍ എസ്.എസ്.ഭവനില്‍ സുരേഷ്, കൊടുവഴന്നൂര്‍ ശീമവിള മേല്‍ക്കോണത്തുവീട്ടില്‍ സദാനന്ദന്റെ ആള്‍താമസമില്ലാത്ത വീട്, ചെറുക്കാരം മാടങ്കാവില്‍ അബ്ദുല്‍അസീസിന്റെ വീട്, ചിറയിന്‍കീഴ് പുതിയാര്‍മൂല വയലില്‍ത്തിട്ടവീട്ടില്‍ മഞ്ജുവിന്റെ വീട്, കോരാണി ഇടയ്‌ക്കോട് കാട്ടില്‍വീട്ടില്‍ ഭാനുമതിയുടെ വീട്, വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ പറക്കുന്നില്‍വീട്ടില്‍ സജിതയുടെ വീട്, മുദാക്കല്‍ ചെമ്പൂര് പരുത്തൂര്‍ എസ്.എസ്.ഭവനില്‍ സുലോചനയുടെ വീട് എന്നിവയാണ് തകര്‍ന്നിട്ടുള്ളത്.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശൂര്‍: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്....