ന്യൂനമർദം രൂപംപ്രാപിക്കുന്നു; വരുംദിനങ്ങളിൽ പരക്കെ മഴക്ക് സാധ്യത

Nov 8, 2021

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ബുധനാഴ്ചയോടെ ന്യൂനമര്‍ദമാകുമെന്ന് കാലാവസ്ഥ വിലയിരുത്തൽ. ഇത് വീണ്ടും ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദമായി തമിഴ്‌നാട് തീരത്തേക്ക് നീങ്ങും. ചെന്നൈയിലും വടക്കന്‍ തമിഴ്‌നാട്ടിലെ മറ്റു ജില്ലകളിലും ഇന്ന് കനത്ത മഴയ്ക്കും പ്രാദേശിക പ്രളയത്തിനും ഇടയാക്കിയത് ചക്രവാതച്ചുഴിയുടെ സ്വാധീനമാണ്.

തിങ്കൾ മുതല്‍ തെക്കന്‍ കേരളത്തിലും മഴ ശക്തിപ്പെടാനുള്ള സാഹചര്യം ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി കാരണമായേക്കും. ചൊവ്വാഴ്ച കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെല്ലാം ശക്തമായ മഴ സാധ്യത നിലനില്‍ക്കുന്നു. ബുധനാഴ്ച കൊല്ലം, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശക്തമായ മഴ സാധ്യതയുണ്ട്.

കടലിലെ നിലവിലെ അന്തരീക്ഷ സ്ഥിതിയനുസരിച്ച് ന്യൂനമര്‍ദം ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ വിലയിരുത്തുന്നു.

LATEST NEWS