മഴയില്‍ വീട് ഭാ​ഗികമായി തകര്‍ന്നു

Oct 22, 2021

കിളിമാനൂർ: ശക്തമായ മഴക്കൊപ്പം എത്തിയ കാറ്റിൽ നിർധന വീട്ടമ്മയുടെ വീട് തകർന്നു. ആൽത്തറമൂട് തണ്ണിക്കോണം സ്വദേശിനി സുശീലയുടെ കാട്ടിൽവീട് എന്ന വീടാണ് ഭാ​ഗികമായി തകർന്നത്. ബുധനാഴ്ച രാത്രിപെയ്ത മഴയിലാണ് വീട് തകർന്നത്. ഈ സമയം സുശീല വീട്ടിലുണ്ടായിരുന്നെങ്കിലും അടുക്കളഭാ​ഗം മാത്രം തകർന്നതിനാൽ ആളപായമുണ്ടായില്ല. ആകെയുള്ള കിടപ്പാടം തകർന്നതോടെ ഇനി അന്തിയുറങ്ങാൻ എവിടെ പോകുമെന്ന് അറിയാതെ വിഷമിക്കുകയാണ് സുശീല. ന​ഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ് സുശീലയുടെ വീട്ടിലെത്തി പരിശോധന നടത്തി. റവന്യൂ അധികാരികളുമായി സംസാരിച്ച് നിർധന വീട്ടമ്മക്ക് നഷ്ടപരിഹാരം നല്കാനുള്ള ഇടപെടൽ നടത്തുമെന്ന് അബി ശ്രീരാജ് അറിയിച്ചു.

LATEST NEWS