മഴ: തിരുവനന്തപുരത്ത് 32.81 കോടിയുടെ കൃഷിനാശം

Nov 20, 2021

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അതിശക്തമായ മഴയില്‍ ജില്ലയില്‍ 32.81 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ കൃഷി മേഖലകളിലായി 9177 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്. 1011.72 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചു. നവംബര്‍ 10 മുതലുള്ള കണക്കാണിതെന്ന് പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ കെ.എം രാജു അറിയിച്ചു.

വാഴ, നെല്ല്, പച്ചക്കറി, മരച്ചീനി എന്നീ വിളകളെ മഴ സാരമായി ബാധിച്ചു. 575.74 ഹെക്ടര്‍ വാഴ, 69.36 ഹെക്ടര്‍ നെല്ല്, 179.99 ഹെക്ടര്‍ പച്ചക്കറി കൃഷി എന്നിവയാണ് കനത്ത മഴയില്‍ നശിച്ചത്. 160.64 ഹെക്ടര്‍ സ്ഥലത്തെ മരച്ചീനി കൃഷിയും 8.20 ഹെക്ടറിലെ മറ്റ് കിഴങ്ങ് വര്‍ഗവിളകളും മഴയില്‍ നശിച്ചു. 5.80 ഹെക്ടര്‍ റബ്ബര്‍, 4.62 ഹെക്ടര്‍ ഇഞ്ചികൃഷി, 2.80 ഹെക്ടര്‍ വെറ്റില, 2.08 ഹെക്ടര്‍ നാളികേരം, 1.52 ഹെക്ടര്‍ കുരുമുളക് എന്നിങ്ങനെയാണ് മറ്റു വിളകളുടെ നാശനഷ്ടക്കണക്ക്.

cake tower new
LATEST NEWS
‘കെ- റെയിൽ വരുമെന്ന് പിണറായി വിജയൻ പറഞ്ഞതു പോലെയല്ല; മോഹൻലാലിനൊപ്പമുള്ള സിനിമ വന്നിരിക്കും’

‘കെ- റെയിൽ വരുമെന്ന് പിണറായി വിജയൻ പറഞ്ഞതു പോലെയല്ല; മോഹൻലാലിനൊപ്പമുള്ള സിനിമ വന്നിരിക്കും’

മേജർ രവിയും മോഹൻലാലും ഒന്നിച്ച് വീണ്ടുമെത്തുന്നുവെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട്...

‘എന്നെ തരക്കേടില്ലാതെ അനുകരിച്ച മെലിഞ്ഞ പയ്യന്‍; അധിമാര്‍ക്കും അറിയാത്ത ഒരു രഹസ്യ ബന്ധവും ഞങ്ങള്‍ക്കിടയിലുണ്ട്’

‘എന്നെ തരക്കേടില്ലാതെ അനുകരിച്ച മെലിഞ്ഞ പയ്യന്‍; അധിമാര്‍ക്കും അറിയാത്ത ഒരു രഹസ്യ ബന്ധവും ഞങ്ങള്‍ക്കിടയിലുണ്ട്’

നടന്‍ സലിം കുമാറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് ബാലചന്ദ്ര മേനോന്‍. തന്റെ പുസ്തകത്തില്‍ സലിം...