നഗരസഭ ആറാം വാർഡിൽ കിണർ ഇടിഞ്ഞ് താഴ്ന്ന സ്ഥലം ചെയർപേഴ്സൺ സന്ദർശിച്ചു

Nov 13, 2021

ആറ്റിങ്ങൽ: നഗരസഭ ആറാം വാർഡ് കൈരളി ജംഗ്ഷനിൽ കണ്ണങ്കരവിള വീട്ടിൽ പ്രസന്നൻ ഉഷ ദമ്പതികളുടെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ശക്തമായ മഴയെ തുടർന്നാണ് ഇവരുടെ കിണർ ഇടിഞ്ഞത്. കുടിവെള്ളത്തിനും വീട്ടിലെ മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളത്തിനും കുടുംബം ആശ്രയിച്ചിരുന്നത് ഈ കിണറായിരുന്നു. നിലവിൽ വാട്ടർ സപ്ലൈ കണക്ഷനും ഈ വീട്ടിൽ ലഭിച്ചിട്ടില്ല. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി സ്ഥലം സന്ദർശിച്ച് അടിയന്തിരമായി തുടർ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

LATEST NEWS
സംസ്ഥാനത്തെ മികച്ച കോളേജുകളുടെ പട്ടിക പുറത്ത്, ആദ്യ പത്തില്‍ ഇടം നേടിയത് ഏതൊക്കെയന്നറിയാം

സംസ്ഥാനത്തെ മികച്ച കോളേജുകളുടെ പട്ടിക പുറത്ത്, ആദ്യ പത്തില്‍ ഇടം നേടിയത് ഏതൊക്കെയന്നറിയാം

തൃശൂര്‍: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്ത...