നഗരസഭ ആറാം വാർഡിൽ കിണർ ഇടിഞ്ഞ് താഴ്ന്ന സ്ഥലം ചെയർപേഴ്സൺ സന്ദർശിച്ചു

Nov 13, 2021

ആറ്റിങ്ങൽ: നഗരസഭ ആറാം വാർഡ് കൈരളി ജംഗ്ഷനിൽ കണ്ണങ്കരവിള വീട്ടിൽ പ്രസന്നൻ ഉഷ ദമ്പതികളുടെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ശക്തമായ മഴയെ തുടർന്നാണ് ഇവരുടെ കിണർ ഇടിഞ്ഞത്. കുടിവെള്ളത്തിനും വീട്ടിലെ മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളത്തിനും കുടുംബം ആശ്രയിച്ചിരുന്നത് ഈ കിണറായിരുന്നു. നിലവിൽ വാട്ടർ സപ്ലൈ കണക്ഷനും ഈ വീട്ടിൽ ലഭിച്ചിട്ടില്ല. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി സ്ഥലം സന്ദർശിച്ച് അടിയന്തിരമായി തുടർ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

LATEST NEWS
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കൊല്ലം: ഓയൂരില്‍നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളെയും ഈ മാസം...