ആറ്റിങ്ങൽ: നഗരത്തിൽ വാമനപുരം നദിയോട് ചേർന്ന് വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങൾ രാത്രിയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയും, വില്ലേജ് ഓഫീസർ മനോജും സന്ദർശിച്ചു. ഇന്ന് രാവിലെ മുതൽ ആരംഭിച്ച മഴ രാത്രിയോടെ ശക്തി പ്രാപിച്ചതിനെ തുടർന്നാണ് ഈ പ്രദേശങ്ങൾ ചെയർപേഴ്സനും സംഘവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. പനവേലിപറമ്പിൽ ജനങ്ങൾ താമസിക്കുന്ന സ്ഥലത്ത് വെള്ളം കയറിയിട്ടുണ്ട്. ഇവിടെയുള്ള 3 കുടുംബങ്ങളെ കുന്നുവാരം സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിക്കാനുള്ള നടപടിയും സ്വീകരിച്ചു. മീമ്പാട്ട്, കൊട്ടിയോട് എന്നിവിടങ്ങളിൽ നദീജലനിരപ്പ് ഉയർന്നിട്ടുണ്ട്. എന്നാൽ വീടുകളുള്ള ഭാഗത്തേക്ക് നദി കരകവിഞ്ഞ് ഒഴുകി തുടങ്ങിയിട്ടില്ല. അതിനാൽ താമസക്കാർ ജാഗ്രത പുലർത്തിയാൽ മതിയാവും. ഏതു സമയവും നഗര ഭരണകൂടവും വോളന്റിയർമാരും ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിലും രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിനും സുസജ്‌ജമാണെന്നും ചെയർപേഴ്സൺ അറിയിച്ചു.
ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്
ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്. വാഹനം നിർത്താതെ പോയി....