ന്യൂനമർദം; സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Nov 13, 2021

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശനിയാഴ്‌ച തീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. ഇന്നും നാളെയും അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ഞായറാഴ്‌ച അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം തുറന്നേക്കും. നിലവിൽ ഡാമിൽ ഓറഞ്ച് മുന്നറിയിപ്പാണുള്ളത്.ഡാമിലെ ജലനിരപ്പ്‌ ക്രമീകരിക്കുന്നതിനായി ശനിയാഴ്‌ച വൈകിട്ടോ ഞായറാഴ്‌ച രാവിലെയോ ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടറിലൂടെ വെള്ളം തുറന്നുവിടും. ചെറുതോണി അണക്കെട്ടിന്‍റെ തഴെയുള്ളവരും പെരിയാറിന്‍റെ തീരത്തുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ല കലക്‌ടർ അറിയിച്ചു.

LATEST NEWS
മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത്...