സംസ്ഥാനത്ത് 26 വരെ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അല്ലെർട്ട്

Aug 23, 2022

seena

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. മഴ
വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 26 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലർട്ടുള്ളത്. വ്യാഴാഴ്ച കോട്ടയം, ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് ആണ്. വെള്ളിയാഴ്ച ഇടുക്കിയിൽ മാത്രവും.

cake tower new
LATEST NEWS