‘കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്പര്യം, ആര്‍ഷഭാരതത്തിന് കറുപ്പ് അഭിമാനമാണ്’; വി മുരളീധരൻ

Mar 22, 2024

കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപ വിവാദമായതിന് പിന്നാലെ ആർഎൽവി രാമകൃഷ്ണന് പിന്തുണ അറിയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്പര്യമെന്നും ആര്‍ഷഭാരതത്തിന് കറുപ്പ് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് കേന്ദ്രമന്ത്രി പിന്തുണ അറിയിച്ച് രം​ഗത്തെത്തിയത്.

“കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്പര്യം. കാര്‍വര്‍ണനായ കണ്ണനാണ് എന്‍റെ ഇഷ്ടദൈവം. കൃഷ്ണവര്‍ണയായ ദ്രൗപദിയെ സൗന്ദര്യത്തിന്‍റെയും കരുത്തിന്‍റെയും പ്രതിരൂപമായാണ് മഹാഭാരതം അവതരിപ്പിക്കുന്നത്. ഭഗവാന്‍റെ സംരക്ഷണം നേരിട്ടറിഞ്ഞവളാണ് ദ്രൗപദി. കൃഷ്ണനെയും കൃഷ്ണയെയും ആരാധിക്കുന്ന ആര്‍ഷഭാരതത്തിന് കറുപ്പ് അഭിമാനമാണ്. രാമകൃണനോടൊപ്പം” – കേന്ദ്രമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

cake tower new
LATEST NEWS
ഹാപ്പി ജേർണി! കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം കൂടി; കഴിഞ്ഞ വർഷത്തേതിൽ നിന്ന് 14 ലക്ഷത്തിന്റെ വർധന

ഹാപ്പി ജേർണി! കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം കൂടി; കഴിഞ്ഞ വർഷത്തേതിൽ നിന്ന് 14 ലക്ഷത്തിന്റെ വർധന

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും വർധന. യാത്രക്കാരുടെ എണ്ണത്തിൽ ഓരോ മാസവും...

സന്തോഷ് നായരുടെ വിയോഗത്തിലെ നൊമ്പരക്കാഴ്ച; അലറിക്കരഞ്ഞ ആ വയോധികന്‍ ആരാണ്? വെളിപ്പെടുത്തി നടന്റെ സഹായി

സന്തോഷ് നായരുടെ വിയോഗത്തിലെ നൊമ്പരക്കാഴ്ച; അലറിക്കരഞ്ഞ ആ വയോധികന്‍ ആരാണ്? വെളിപ്പെടുത്തി നടന്റെ സഹായി

മലയാളികളെയാകെ ഞെട്ടിച്ച മരണമായിരുന്നു നടന്‍ സന്തോഷ് കെ നായരുടേത്. മോഹിനിയാട്ടം തിയേറ്ററില്‍ മികച്ച...