വർക്കല: വീട് വാടകയ്ക്കെടുത്തു കൊടുക്കാമെന്നു പറഞ്ഞു യുവതിയെ കാറിൽ നിർബന്ധിച്ചു കയറ്റി കൊണ്ടുപോയി പല സ്ഥലങ്ങളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. വർക്കല രഘുനാഥപുരം സ്വദേശിയായ കടയിൽ വീട്ടിൽ ഫാരിഷാ മകൻ ഷാക്കർ (37) ആണ് അറസ്റ്റിലായത്.
വടശ്ശേരിക്കോണം ഭാഗത്ത് വാടക വീട് നോക്കാൻ എത്തിയ യുവതിയെ പ്രതി അടുത്തുകൂടി വീട് വാടകയ്ക്കെടുത്ത് നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു വിവിധ സ്ഥലങ്ങളിൽ വാടക വീട് നോക്കാൻ എന്നപേരിൽ കൊണ്ടു പോയി കാറിൽ വെച്ചും മറ്റും പീഡിപ്പിക്കുകയായിരുന്നു. വീട് വാടകയ്ക്കെടുത്ത് നൽകിയശേഷം വാടക വീട്ടിൽ വെച്ചും പ്രതി യുവതിയെ ബലപൂർവ്വം പല ദിവസങ്ങളിലും പീഡിപ്പിച്ചു. യുവതിയെ വാടകവീട്ടിൽ വെച്ച് പീഡിപ്പിച്ച ശേഷം റൂമിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും യുവതിയുടെ ടൂവീലറുമായി പ്രതി കടന്നുകളയുകയായിരുന്നു.
പീഡനത്തിനിരയായ യുവതി വടശ്ശേരിക്കോണം ഭാഗത്ത് ഒരു വാടക വീട് അന്വേഷിച്ചു വന്ന ശേഷം യുവതിയുടെ എറണാകുളത്ത് ജോലി ചെയ്യുന്ന സഹോദരി വർക്കല റെയിൽവേ സ്റ്റേഷനിൽ വരുമ്പോൾ കൂട്ടിക്കൊണ്ടുവരാൻ ആയി റെയിൽവേസ്റ്റേഷനിൽ പോകാനായി വടശ്ശേരിക്കോണം ജംഗ്ഷനിൽ ബസ് കാത്തു നിന്നപ്പോഴാണ് ആണ് പ്രതി സൂത്രത്തിൽ യുവതിയെ പരിചയപ്പെട്ടു കാറിൽ കയറ്റിക്കൊണ്ടു പോയത്. പീഡനത്തിനിരയായ യുവതിയുടെ സഹോദരി സന്ധ്യയോടെ വർക്കല റെയിൽവേ സ്റ്റേഷൻ എത്തുമെന്ന് കരുതി കാറിൽ കാത്തിരുന്ന സമയം ട്രെയിൻ മിസ്സ് ആയി എന്നും ഇനി പുലർച്ചെ എത്താൻ കഴിയൂ എന്നും യുവതി ഫോണിൽ സംസാരിക്കുന്നത് കേട്ട പ്രതി രാത്രി തങ്ങാൻ ആയി ലോഡ്ജിൽ റൂം എടുത്ത് നൽകിയശേഷം ലോഡ്ജിൽ വെച്ച് തുടർന്നും പീഡിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം റൂറൽ എസ് പി പി കെ മധു വിൻറെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി പി നിയാസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി യുവതിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതിയുടെ പേരിൽ തന്നെയുള്ള മഹീന്ദ്ര സൈലോ കാറും യുവതിയുടെ കയ്യിൽ നിന്നും തട്ടിയെടുത്ത ടൂവീലർ ഉം കണ്ടെടുത്തു. ഡാൻസാഫ് ടീമംഗങ്ങളായ എസ്ഐ ഫിറോസ്ഖാൻ എഎസ്ഐ ബിജു കുമാർ സുനിൽരാജ് ഡിവൈഎസ്പിയുടെ കുറ്റാന്വേഷണ സംഘത്തിലെ ടീമംഗങ്ങളായ എസ് ഐ ഗോപകുമാർ എ എസ്ഐ ബൈജു, ഹരീഷ്, ഷൈജു, കണ്ണൻ പിള്ള ,എ എസ്ഐ ബൈജു, SCPO വിനോദ് എന്നിവരും ഉണ്ടായിരുന്നു.
കൃത്യത്തിനു ശേഷം ചടയമംഗലത്തും മറ്റും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ദളവാപുരത്ത് താമസിക്കുന്ന സഹോദരിയെ കാണുന്നതിനായി എത്തും എന്നുള്ള രഹസ്യവിവരത്തെത്തുടർന്ന് പതിയിരുന്നു പിടിക്കുകയായിരുന്നു. പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.