മുൻഗണനാ റേഷൻ കാർഡുകൾ; അപേക്ഷ ഒക്ടോബർ 10 മുതൽ

Sep 29, 2023

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുവാൻ ഉള്ളവർ മുൻഗണനയ്ക്ക് അർഹമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മുൻഗണനാ കാർഡിനു വേണ്ടി നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നിന്ന് അർഹരായി കണ്ടെത്തിയ 11,348 പേർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി മുൻഗണനാ കാർഡുകൾ അനുവദിച്ചു.

അതേസമയം, അനധികൃതമായി മുൻഗണനാ കാർഡ് കൈവശം ഉപയോഗിച്ചിരുന്നവരിൽനിന്ന് 2021 മേയ് 21 മുതൽ ഈ വർഷം ഓഗസ്റ്റ് വരെ 44,609 റേഷൻകാർഡുകൾ പിടിച്ചെടുത്തു. 5,21,48,697 രൂപ പിഴ ഈടാക്കി.

LATEST NEWS
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

തിരുവന്തപുരം: തിരുവനന്തപുരം കഠിനകംകുളത്ത് തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്....