റേഷന്‍ പത്ത് വരെ വാങ്ങാം; ഇന്ന് അവധി

Jan 3, 2023

seena

തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ പിഎംജികെഎവൈ റേഷന്‍ വിഹിതം 10 വരെ വാങ്ങാം. ജനുവരി മുതല്‍ അന്ത്യോദയ അന്നയോജന കാര്‍ഡുകള്‍ക്ക് പുറമേ പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കൂടി വിഹിതം സൗജന്യമാക്കി.
പൊതുവിഭാഗത്തിനുള്ള ഡിസംബറിലെ റേഷന്‍ വിതരണം തിങ്കളാഴ്ച അവസാനിപ്പിച്ചതായി മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഡിസംബര്‍ മാസത്തെ സാധാരണ റേഷന്‍ വിതരണം ജനുവരി 5 വരെ നീട്ടിയതാണ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത്. റേഷന്‍ കടകള്‍ ചൊവ്വാഴ്ച തുറക്കില്ല.

കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വിതരണത്തില്‍ പുതുക്കിയ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണു ഡിസംബര്‍ മാസത്തെ സാധാരണ റേഷന്‍ വിതരണം നീട്ടിയത് പിന്‍വലിക്കേണ്ടി വന്നതെന്നു മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെവൈ വിഹിതം ഡിസംബര്‍ മാസം വാങ്ങാന്‍ കഴിയാത്തവര്‍ക്കാണ് ജനുവരി 10 വരെ വാങ്ങാന്‍ അവസരം ഒരുക്കിയത്. ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ഇന്ന് (ചൊവ്വാഴ്ച) കടകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

cake tower new
LATEST NEWS
‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പ്രാദേശീക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയില്‍ പ്രതികരണവുമായി...

‘എങ്ങനെ മനസു വന്നു’, ഒപ്പം നടന്നവരെ ചതിക്കുഴിയില്‍ വീഴ്ത്തി; ശ്രീഹരി കോളജിലെ ചടങ്ങുകളില്‍ പ്രധാന ഫോട്ടോഗ്രാഫര്‍

‘എങ്ങനെ മനസു വന്നു’, ഒപ്പം നടന്നവരെ ചതിക്കുഴിയില്‍ വീഴ്ത്തി; ശ്രീഹരി കോളജിലെ ചടങ്ങുകളില്‍ പ്രധാന ഫോട്ടോഗ്രാഫര്‍

സഹപാഠികള്‍ ആവശ്യപ്പെടുമ്പോള്‍ മികച്ച ഫോട്ടോകളും വിഡിയോകളും ശ്രീഹരി എടുത്തു കൊടുക്കാറുണ്ട്....