പത്താം ക്ലാസ് പാസായവർക്ക് റിസർവ് ബാങ്കിൽ ജോലി നേടാം; ആകെ 572 ഒഴിവുകൾ, 46,000 രൂപ വരെ ശമ്പളം

Jan 17, 2026

പത്താം ക്ലാസ് പാസായവർക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (RBI) ജോലി നേടാൻ മികച്ച അവസരം. ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ 572 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. പ്രതി മാസം 46,000 രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28.

റിക്രൂട്ടിങ് ഓഫീസ് & ആകെ ഒഴിവുകൾ
കാൺപൂർ & ലഖ്‌നൗ – 125

കൊൽക്കത്ത – 90

ന്യൂഡൽഹി – 61

ഗുവാഹത്തി- 52

ജയ്പൂർ- 42

പട്‌ന – 37

ഭുവനേശ്വർ – 36

ഹൈദരാബാദ് – 36

മുംബൈ – 33

അഹമ്മദാബാദ്- 29

ബെംഗളൂരു – 16

ചെന്നൈ – 09

ഭോപ്പാൽ – 04

ചണ്ഡീഗഢ് – 02

വിദ്യാഭ്യാസ യോഗ്യത
ബന്ധപ്പെട്ട റിക്രൂട്ടിംഗ് ഓഫീസിന്റെ പ്രാദേശിക പരിധിയിൽ വരുന്ന സംസ്ഥാന/യൂണിയൻ ടെറിട്ടറിയിലെ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം.

ഡിഗ്രി പൂർത്തിയാക്കിയവർക്കും അതിനുമുകളിലുള്ള യോഗ്യതയുള്ളവർക്കും അപേക്ഷിക്കാൻ അർഹതയില്ല.

ബന്ധപ്പെട്ട സംസ്ഥാന/യൂണിയൻ ടെറിട്ടറിയുടെ ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം.

പ്രായപരിധി

കുറഞ്ഞ പ്രായം: 18 വയസ്

പരമാവധി പ്രായം: 25 വയസ്

സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

കമ്പ്യൂട്ടർ ബേസ്ഡ് ഓൺലൈൻ പരീക്ഷയും,ഭാഷ പരീക്ഷയ്ക്ക് ശേഷം ആയിരിക്കും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://rbidocs.rbi.org.in/rdocs/Content/PDFs/OFFICEATTENDANT15012026FBA03C07BCA6419EA4D6B2165D9CAA7C.PDF

cake tower new
LATEST NEWS