ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ട് വയസ്സുകാരി

Apr 3, 2022

കൊല്ലം: രണ്ടു വയസ്സും 9 മാസവും പ്രായമുള്ള നക്ഷ.വി.എസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. 20 ശരീരഭാഗങ്ങൾ , 9 വാഹനങ്ങൾ, 13 പച്ചക്കറികൾ, 8 നിറങ്ങൾ, 5 പക്ഷികൾ, 10 പ്രാണികൾ, 8 വസ്ത്രങ്ങൾ, 10 കാർട്ടൂൺ കഥാപാത്രങ്ങൾ, 18 ആഹാര സാധനങ്ങൾ, 6 ആഭരണങ്ങൾ, 54 ഗൃഹോപയോഗ സാധനങ്ങൾ എന്നിവ തിരിച്ചറിയുകയും ഇംഗ്ലീഷ് അക്ഷരമാലയും അതിനോട് അനുബന്ധിച്ച വാക്കുകളും പറയുകയും, 14 മലയാളം വാക്കുകളെ ഇംഗ്ലീഷിലേക്ക് പരിവർത്തനം ചെയ്യുകയും, 5 കവിതകൾ ആലപിക്കുകയും, 1 മുതൽ 10 വരെ ഇംഗ്ലീഷിലും മലയാളത്തിലും എണ്ണുകയും, 15 പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്താണ് നക്ഷ റെക്കോർഡ് കരസ്തമാക്കിയത്. വിഷ്ണു.ബിയുടെയും ശരണ്യ.വി.എസിന്റെയും മകളാണ് നക്ഷ. 2022 ജനുവരി 22 നായിരുന്നു ഔപചാരികമായി റെക്കോർഡ് അംഗീകരിച്ചത്.

cake tower new
LATEST NEWS
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് രൂപീകരണവും നടന്നു

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് രൂപീകരണവും നടന്നു

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ്...