കേരള സർവകലാശാല അസിസ്റ്റന്റ് നിയമനം: അനധികൃത നിയമനം നേടിയവരും പ്രതികളാകും, അനുബന്ധ കുറ്റപത്രം നൽകുമെന്ന് ക്രൈംബ്രാഞ്ച്

Oct 30, 2026

തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അനധികൃത നിയമനം നേടിയവരും പ്രതികളാകും. 38 പേരാണ് അനധികൃത നിയമനം നേടിയത്. അനുബന്ധ കുറ്റപത്രം നൽകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എന്ത് കുറ്റം ചുമത്തണമെന്ന് നിയമോപദേശം തേടും. ആദ്യ കുറ്റപത്രത്തിൽ വി സി അടക്കം എട്ട് പ്രതികളാണുള്ളത്. ആദ്യ കുറ്റപത്രം ഇന്ന് കോടതിയിൽ സമര്‍പ്പിക്കും.

LATEST NEWS