റെജി പ്രകാശ് നിര്യാതനായി

Oct 2, 2026

seena

ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾമുക്ക് വിളയിൽ വീട്ടിൽ റെജി പ്രകാശ് (42) സെപ്റ്റംബർ 16-ന് ലണ്ടനിലെ ഈസ്റ്റ്ഹാമിൽ അന്തരിച്ചു. പരേതനായ പ്രകാശന്റെയും ബീനയുടെയും മകനാണ്. ഭാരതി എയർടെൽ, ജെ.എസ്.എം ഹോസ്പിറ്റൽ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് തുടങ്ങിയ സ്ഥാപനങ്ങളിലെ മുൻ ജീവനക്കാരനായിരുന്ന അദ്ദേഹം ‘അറ്റ് വൺസ്’, ‘മായാപുരി’, ‘1000 – ഒരു നോട്ട് പറഞ്ഞ കഥ’ എന്നീ സിനിമകളിലും ശ്രദ്ധേയമായ നിരവധി ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്.

എസ്.എസ്.എം സ്കൂളിലെ മുൻ അധ്യാപിക അനുവിദ്യയാണ് ഭാര്യ.
മക്കൾ: കാർത്തിക് ആർ. എ, റിതു ആർ. എ.
സംസ്കാരം: (04/10/2026 ഞായർ) രാവിലെ 8 മണിക്ക് ടോൾമുക്കിലെ വസതിയിൽ നടക്കും.

cake tower new
LATEST NEWS