റിലയന്‍സ് ജിയോ സേവനം തകരാറില്‍; പരാതിയുമായി ആയിരങ്ങള്‍

Jun 16, 2025

seena

ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ സേവനം (reliance jio) തകരാറിലായി. നിരവധി ഉപയോക്താക്കളാണ് നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ല എന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള പരാതിയുമായി രംഗത്തുവന്നത്. മണിക്കൂറുകള്‍ നീണ്ട തകരാറിന് ശേഷം മൂന്ന് മണിയോടെ സേവനം പുനഃസ്ഥാപിച്ചു.

രാവിലെ മുതല്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, മൊബൈല്‍ സിഗ്‌നലുകള്‍, ജിയോ ഫൈബര്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ആയിരക്കണക്കിന് ആളുകളാണ് പരാതിപ്പെട്ടത്. മിക്ക പരാതികളും ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ടാണ്. ഏകദേശം 56 ശതമാനം ഉപയോക്താക്കളും മൊബൈല്‍ ഡാറ്റയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉന്നയിച്ചത്. അതേസമയം, 29 ശതമാനം പേര്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കിട്ടുന്നില്ല എന്ന് പരാതിപ്പെട്ടു. ഏകദേശം 15 ശതമാനം പേരാണ് ജിയോ ഫൈബറുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിരാശരായ ഉപയോക്താക്കള്‍ അവരുടെ ഫോണുകളില്‍ കാണിക്കുന്ന ‘നോ സര്‍വീസ്’ സന്ദേശങ്ങളും ശൂന്യമായ സിഗ്‌നല്‍ ബാറുകളും അടങ്ങുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടു. പലരും കമ്പനിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ടാഗ് ചെയ്ത് കാരണമെന്താണ് എന്ന് ചോദിച്ചു.

cake tower new
LATEST NEWS