കൊച്ചി: സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്കെതിരെ ആക്ഷേപ പ്രചാരണം നടക്കുന്നതായി ചിറയിന്‍കീഴിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്. മണ്ഡലത്തില്‍ വികസനം നടത്താതെ പാട്ടും പാടി നടന്നയാളാണ്, ഒന്നര ലക്ഷം ശമ്പളം തികയില്ല എന്നെല്ലാം പ്രചാരണം നടക്കുന്നതായി രമ്യ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. നാട്ടിന്‍പുറത്ത് സിമന്റ് പൂശാത്ത, പഞ്ചായത്ത് സഹായം കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ അന്തിയുറങ്ങി വളര്‍ന്ന രമ്യ ഹരിദാസിന് അരച്ചാണ്‍ വയര്‍ നിറച്ച് ഒരുമാസം ജീവിക്കാന്‍ ഇന്നും ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ടെന്ന് രമ്യ കുറിപ്പില്‍ പറയുന്നു.
കുറിപ്പ് വായിക്കാം:
സാമൂഹ്യ മാധ്യമങ്ങളിലെ ഈ വ്യക്തിഹത്യ അവസാനിപ്പിക്കാമോ, പ്ലീസ്… ??
‘രമ്യ ഹരിദാസിന് ഒന്നരലക്ഷം ശമ്പളം തികയില്ല..’
‘ മണ്ഡലത്തില്‍ വികസനം നടത്താതെ പാട്ടുംപാടി നടന്നു ‘..

















