പൊട്ടക്കിണറ്റിൽ 12 മണി​ക്കൂർ, യമുനയ്ക്കിത് പുതുജീവൻ

Aug 14, 2025

കൊല്ലം: വീട്ടി​ലുള്ളവർക്ക് ഔഷധമുണ്ടാക്കാൻ നെയ്‌വള്ളി​ തേടി റബർ തോട്ടത്തി​ലെത്തി​യ വീട്ടമ്മ 40 അടി​യോളം താഴ്ചയുള്ള പൊട്ടക്കി​ണറ്റി​ൽ വീണുകി​ടന്നത് 12 മണി​ക്കൂർ. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയ്ക്കു സമീപം ശിവവിലാസത്തിൽ ദിലീപിന്റെ ഭാര്യ യമുനയാണ് (54) കിണറ്റിലകപ്പെട്ടത്. രാത്രി​ വൈകി​യും വീട്ടി​ലെത്താതി​രുന്നതി​നെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തി​യ തെ​രച്ചി​ലി​നൊടുവി​ൽ ഫയർ ഫോഴ്സി​ന്റെ സഹായത്തോടെയാണ് യമുനയെ രക്ഷി​ച്ചത്.

വീടിനു സമീപത്താണ് റബർതോട്ടം. ചൊവ്വാഴ്ച രാവി​ലെ 11.30ന് കി​ണറ്റി​ൽ വീണ യമുനയെ രാത്രി​ 11.30നാണ് രക്ഷി​ച്ചത്. റെയിൽവേ സ്റ്റേഷനു സമീപത്ത് ലോട്ടറി ടിക്കറ്റും മുറുക്കാനും വിൽക്കുന്ന പെട്ടിക്കട നടത്തുന്ന യമുന പതി​വ് സമയം കഴി​ഞ്ഞി​ട്ടും വീട്ടിലെത്തി​യി​ല്ല. തുടർന്ന് ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തുന്നതി​നി​ടെ, കൊട്ടാരക്കര ഉഗ്രൻകുന്ന് ഭാഗത്ത് യമുനയുടെ സ്കൂട്ടർ കണ്ടെത്തി. അന്വേഷണത്തിൽ, നെയ്‌വള്ളി തിരക്കി യമുന ഈ ഭാഗത്തുണ്ടായിരുന്നുവെന്ന് പരിസരവാസി പറഞ്ഞു. തുടർന്ന് റബർ തോട്ടം പരിശോധിച്ചു. രാത്രി​യി​ൽ കി​ണറ്റി​ൽ നി​ന്ന് നി​ലവി​ളി​ കേട്ടതോടെയാണ് രക്ഷാപ്രവർത്തനം സാദ്ധ്യമായത്.

വീണത് ഹെൽമെറ്റ് ധരി​ച്ച്

ഹെൽമെറ്റ് ഊരാതെയാണ് യമുന റബർ തോട്ടത്തിൽ പ്രവേശിച്ചത്. ഷീറ്റും വിറകും ഉപയോഗി​ച്ച് മറച്ചി​രി​ക്കുകയായിരുന്നു കി​ണർ. ഇതറി​യാതെ ചവിട്ടിയ യമുന താഴേക്കു പതിച്ചു. വെള്ളമുണ്ടായിരുന്നില്ല. നി​ലവി​ളിച്ചെങ്കിലും​ ആരും കേട്ടി​ല്ല. തിരക്കിയിറങ്ങിയവർ കിണറിനു സമീപമെത്തിയപ്പോൾ ചെറിയ ശബ്ദവും ഞരക്കവും കേട്ടു. ടോർച്ചടിച്ച് നോക്കിയപ്പോഴാണ് യമുനയെ കണ്ടത്. വിവരമറിഞ്ഞ് കൊട്ടാരക്കര ഫയർഫോഴ്സ് സംഘമെത്തി. ഫയർ ആൻഡ് റസ്ക്യു ഓഫീസർ വർണിനാഥ് വലയുമായി കിണറ്റിലി​റങ്ങി രക്ഷി​ക്കുകയായി​രുന്നു. പരിക്കുകൾ ഗുരുതരമല്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മുമ്പ് ഈ പരിസരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പരിചയത്തിലാണ് യമുന റബർ തോട്ടത്തിലെത്തിയത്.

cake tower new
LATEST NEWS
സ്വദേശി പാര്‍പ്പിട മേഖലകളില്‍ അവിവാഹിതര്‍ക്ക് ‘താമസ വിലക്ക്’, കുവൈത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍

സ്വദേശി പാര്‍പ്പിട മേഖലകളില്‍ അവിവാഹിതര്‍ക്ക് ‘താമസ വിലക്ക്’, കുവൈത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി-സ്വദേശി പാര്‍പ്പിട മേഖലകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത്...