കുട്ടികളോട് കഥ പറയുന്നതിനിടെ റിട്ട. അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

Jul 6, 2023

മലപ്പുറം: റിട്ട.അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. കഥ പറഞ്ഞും കവിത ചൊല്ലിയും സ്‌കൂള്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെയാണ് സംഭവം. മലപ്പുറം കാളികാവ് ചോലശ്ശേരി ഫസലുദ്ദീന്‍ (63) ആണ് മരിച്ചത്.

വീടിനു സമീപത്തുള്ള ആമപ്പൊയില്‍ ഗവ.എല്‍പി സ്‌കൂളില്‍ കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ക്ലാസെടുക്കുന്നതിനിടെ കസേരയിലേക്ക് ഇരിക്കുകയും തുടര്‍ന്ന് നിലത്തേക്ക് വീഴുകയുമായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കഥോത്സവ’ത്തിന്റെ ഭാഗമായി ക്ലാസെടുക്കുന്നതിനിടെയാണ് സംഭവം. അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 30 വര്‍ഷം അധ്യാപകനായിരുന്നു ഫസലുദ്ദീന്‍. 5 വര്‍ഷം മുന്‍പാണ് അദ്ദേഹം വിരമിച്ചത്. വിരമിച്ചെങ്കിലും പ്രദേശത്തെ സ്‌കൂളുകളിലും കോളജുകളിലും ക്ലാസെടുത്തും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കിയും സജീവമായിരുന്നു.

cake tower new
LATEST NEWS
എംജിആറിന് ശേഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അരങ്ങേറ്റം; ഞെട്ടിച്ച് ടിവികെയുടെ വോട്ട് ഷെയർ

എംജിആറിന് ശേഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അരങ്ങേറ്റം; ഞെട്ടിച്ച് ടിവികെയുടെ വോട്ട് ഷെയർ

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ, തമിഴ്‌നാട്ടിലെ ഫലങ്ങൾ ശ്രദ്ധ ആകർഷിച്ചു. സംസ്ഥാനം...

ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്ന്...

ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ...