റീ-ടേണ്‍ പദ്ധതി: മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്​ടപ്പെട്ട് മടങ്ങിയെത്തിയവരുമായ പ്രവാസികളില്‍നിന്ന് വായ്പാ അപേക്ഷ ക്ഷണിച്ചു

Nov 9, 2021

ഒ.ബി.സി, മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്​ടപ്പെട്ട് മടങ്ങിയെത്തിയവരുമായ പ്രവാസികളില്‍നിന്ന്​ സ്വയം തൊഴില്‍, ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം അപേക്ഷക്ഷണിച്ചു.

നോര്‍ക്ക റൂട്ട്സ് ശിപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്. ഇതിനുവേണ്ടി നോര്‍ക്കാ റൂട്ട്സി​ന്‍െറ www.norkaroots.net എന്ന വെബ്സൈറ്റിലെ NDPREM – Rehabiliation Scheme for Return NRKs എന്ന ലിങ്കില്‍ പ്രവേശിച്ച്‌ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യണം.

ഇത്തരത്തില്‍ രജിസ്​റ്റര്‍ ചെയ്തശേഷം വായ്പ അപേക്ഷ ഫോറം ലഭിക്കുന്നതിന് നോര്‍ക്ക റൂട്ട്സില്‍നിന്ന്​ ലഭിക്കുന്ന ശിപാര്‍ശ കത്ത് സഹിതം കോര്‍പറേഷ​ന്‍െറ ജില്ല, ഉപജില്ല ഓഫിസുകളെ സമീപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് (www.ksbcdc.com) സന്ദര്‍ശിക്കുക.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...