ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

Jun 2, 2024

seena

പെരുമാതുറ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാടൻവിള കൊട്ടാരംതുരുത്ത് വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഇരുവാർഡുകളിൽ നിന്നും ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

മാടൻവിള ജംഗ്ഷനിൽ നടന്ന അനുമോദന ചടങ്ങ് കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡണ്ട് എ.ആർ നിസാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മംഗലപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി മാടൻവിള നൗഷാദ് അധ്യക്ഷനായി. പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ ഹിബ സബാന, മുഹമ്മദ് ഫഹ്‌സാൻ, അജ്നിയ, ഹഫീസ് നാസർ, മുഹമ്മദ് സുഫിയാൻ, മുഹമ്മദ് സഫ് വാൻ എന്നിവരെയും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആക്കിബ് ജാസിം, മുഹമ്മദ് ബിലാൽ, ഫിദ.എസ് എന്നിവരെയുമാണ് ആദരിച്ചത്.

അനുമോദന ചടങ്ങിൽ പ്രവാസി കോൺഗ്രസ്‌ പ്രതിനിധി കെ.സുനിൽ, ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയംഗം എസ്.ജി.അനിൽകുമാർ, ഷാഫി പണിയിൽ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ നെസിയ സുധീർ സ്വാഗതവും ഷഹീർ സലിം നന്ദിയും പറഞ്ഞു.

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...