ആറ്റിങ്ങൽ: അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ദേശീയ ഡാറ്റ ബേസ് തയ്യാറാക്കാൻ കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 16 വയസ്സ് മുതൽ 59 വയസ്സു വരെയുള്ള ആദായ നികുതി അടയ്ക്കാൻ സാധ്യതയില്ലാത്ത പി എഫ്, ഇ.എസ്.ഐ അനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന സ്കാറ്റേർഡ് വിഭാഗം ചുമട്ടുതൊഴിലാളികൾ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.
ആറ്റിങ്ങൽ സബ് ഓഫീസിൽ 09.11.2021 ന് സംഘടിപ്പിക്കുന്ന e-shram ക്യാമ്പിൽ സ്കാറ്റേർഡ് വിഭാഗം ചുമട്ടുതൊഴിലാളികൾ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് ലിങ്ക് ചെയ്ത ഫോൺ നമ്പർ, എ. എൽ. ഒ കാർഡ് എന്നിവ സഹിതം കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ആറ്റിങ്ങൽ ഓഫീസിൽ ഹാജരായി നിർബന്ധായും രജിസ്റ്റർ ചെയ്യേണ്ടതാണ്.