ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ആറ്റിങ്ങൽ- ചിറയിൻകീഴ് റോഡ്, കൊല്ലമ്പുഴ അപ്രോച്ച് റോഡ് എന്നിവയുടെ നവീകരണത്തിന് നാലു കോടി രൂപ അനുവദിച്ചു. ശബരിമല തീർത്ഥാടകർക്കുള്ള യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനോട് അനുബന്ധിച്ചാണ് പൊതുമരാമത്ത് റോഡുകൾ നവീകരിക്കുന്നത്. ആറ്റിങ്ങൽ – ചിറയിൻകീഴ് റോഡിന്റെയും, കൊല്ലമ്പുഴ പാലം അപ്രോച്ച് റോഡിന്റെയും ശോച്യവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് തുക അനുവദിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതായിരിക്കും.

ആലംകോട് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടന്നു
ആലംകോട് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടന്നു. ഉമ്മൻചാണ്ടിയുടെ...