കൂത്തുപറമ്പ്: സഹകരണ വാരാഘോഷ വിളംബര ജാഥ നടക്കുന്നതിൻ്റെ ഭാഗമായി ഇന്ന് വൈകുന്നേരം 4 മണിക്ക് ശേഷം കൂത്തുപറമ്പ് നഗരത്തിൽ ഗതാഗത നിയന്ത്രണം.
ടൂവീലർ, കാർ, ടെമ്പോ തുടങ്ങിയ വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പുറക്കളം പഴയനിരത്ത് റോഡ് വഴി കടന്നുപോകണം. തലശ്ശേരി, പാനൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ടൗണിലേക്ക് പ്രവേശിക്കാതെ പൂക്കോട്, കോട്ടയംപൊയിൽ വഴി പുറക്കളത്തെത്തി അവിടെനിന്ന് പഴയനിരത്ത് വഴി തൊക്കിലങ്ങാടി ഭാഗത്തേക്ക് പോകണം.
തൊക്കിലങ്ങാടി ഭാഗത്തുനിന്ന് ടൗണിലേക്ക് വരുന്ന വാഹനങ്ങളും നഗരത്തിൽ പ്രവേശിക്കാതെ മുകളിൽ നിർദേശിച്ച ബൈപ്പാസ് റോഡ് ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.



















