ആറ്റിങ്ങൽ: കലുങ്ക് തോട്ടത്തിൽ കാവ് റോഡ് ഉത്ഘാടനം ചെയ്തു. കാവ് റോഡിൻറെ
ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കവിത സന്തോഷ്, ഗ്രാമപഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ, ചന്ദ്രമോഹൻ, ബി.എസ്.സജിതൻ, യശസ്, പുഷ്പദേവൻ, രാജൻ സുകു, സുഗതൻ, ചന്ദ്രൻ, സുജാതൻ, രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കവിത സന്തോഷിന്റെ വാർഷിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 7.50 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു റോഡ് നിർമ്മിച്ചത്. മുട്ടപ്പലം മുടപുരം പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് വിദ്യാർത്ഥികൾ ഉൾപ്പെടെ വലിയൊരു പ്രദേശത്തെ ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് പാതയുടെ ഉദ്ഘാടന വേളയിൽ പ്രസിഡന്റ് അറിയിച്ചു.


















