യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസിലെ എസി കോച്ചില്‍ വന്‍ കവര്‍ച്ച; പണവും മൊബൈലുകളും നഷ്ടമായി

Apr 9, 2024

seena

കൊച്ചി: യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. പുലര്‍ച്ചെ സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ചാണ് കവര്‍ച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും നഷ്ടമായി. ട്രെയിനിന്റെ എസി കോച്ചുകളിലായിരുന്നു കവര്‍ച്ച. സംഭവത്തില്‍ യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി.

പണവും മറ്റും കവര്‍ന്ന ശേഷം മോഷ്ടാക്കള്‍ യാത്രക്കാരുടെ ബാഗുകള്‍ ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സേലം കേന്ദ്രീകരിച്ചാണ് കവര്‍ച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

cake tower new
LATEST NEWS
പ്രകൃതി വാതക പൈപ്പ് ലൈന്‍ തെക്കന്‍ കേരളത്തിലേക്കും; കൊച്ചി – തൂത്തുക്കുടി പദ്ധതിക്ക് അംഗീകാരം

പ്രകൃതി വാതക പൈപ്പ് ലൈന്‍ തെക്കന്‍ കേരളത്തിലേക്കും; കൊച്ചി – തൂത്തുക്കുടി പദ്ധതിക്ക് അംഗീകാരം

കൊച്ചി: കൊച്ചിയില്‍ നിന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് 2,448.70 കോടി രൂപ നിക്ഷേപത്തില്‍...