തോന്നയ്ക്കൽ :*ഊരുപോയ്ക മാങ്ങാട്ടുമൂല മേലതിൽ ഭഗവതി ക്ഷേത്രത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മോഷണം നടന്നു. ക്ഷേത്രനടയിലെ 2 കാണിക്കവഞ്ചിയിൽ ഉണ്ടായിരുന്ന പണവും തിടപ്പള്ളിയിൽ ക്ഷേത്രാവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന 5,000 രൂപയും മോഷണം പോയി. കൂടാതെ കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന ഡി.വി.ഡി. പ്ലേയറും മോഷ്ടിക്കപ്പെട്ടു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മംഗലപുരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ക്ഷേത്രത്തിൽ പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.



















