ബിഗ് ബോസിലൂടെയാണ് റോബിന് രാധാകൃഷ്ണന് താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുണ്ടറയില്‍ നിന്നും മത്സരിച്ചിരുന്നു റോബിന്. സോഷ്യല്‍ മീഡിയയിലൂടെ റോബിന് നടത്തിയ തുറന്നു പറച്ചില് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.


തനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് തിരിച്ചറിഞ്ഞതായാണ് റോബിന് പറയുന്നത്. അതിനാല്‍ താന്‍ തെറാപ്പി ആരംഭിച്ചുവെന്നും കുറച്ച് കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നുമാണ് റോബിന് അറിയിച്ചിരിക്കുന്നത്. വൈകാരികമായ കുറിപ്പിലൂടെയാണ് റോബിന്റെ പ്രതികരണം.
”എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് ഞാന്‍ അംഗീരിക്കുന്നു. ഞാന്‍ അവയെ അംഗീകരിക്കുകയും, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എറ്റെടുക്കുകയും ചെയ്യുന്നു. ഞാന്‍ തെറാപ്പി ആരംഭിച്ചു കഴിഞ്ഞു. ആത്മപരിശോധനയുടേയും, സുഖപ്പെടലിന്റേയും മെച്ചപ്പെട്ടൊരു മനുഷ്യനാകാനുമുള്ള യാത്ര തുടരാന്‍ ഞാന്‍ കമ്മിറ്റഡ് ആണ്.” എന്നാണ് റോബിന് പറയുന്നത്.
”കുറച്ചുനാളത്തേക്ക് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്. എന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും, എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണത്. മാറ്റം സംഭവിക്കാന്‍ സമയം വേണ്ടി വരുമെന്ന് എനിക്ക് അറിയാം. പക്ഷെ അധ്വാനിക്കാന്‍ ഞാന്‍ തയ്യാറാണ്” എന്നും താരം പറയുന്നു.

”എന്നോട് സനേഹം കാണിച്ച, പിന്തുണച്ച, ക്ഷമ കാണിച്ച, എന്നെ മനസിലാക്കിയവര്‍ക്ക് നന്ദി. ഞാന്‍ കൂടുതല്‍ കരുത്തനും, ശാന്തനും എന്റെ മെച്ചപ്പെട്ടൊരു പതിപ്പാവുകയും ചെയ്യും” എന്നു പറഞ്ഞാണ് റോബിന് കുറിപ്പ് അവസാനിപ്പിക്കുന്നത്.



















