ആര്‍എസ്എസ് മേധാവിയുമായി ഗവര്‍ണറുടെ കൂടിക്കാഴ്ച

Sep 18, 2022

seena

തൃശൂര്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കൂടിക്കാഴ്ച. തൃശൂര്‍ ആനക്കല്ലിലെ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടിലാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. ഗുരുവായൂരില്‍ നാളെ നടക്കുന്ന ആര്‍എസ്എസ് ബൈഠക്കില്‍ പങ്കെടുക്കാനാണ് മോഹന്‍ ഭാഗവത് എത്തിയത്. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റായി പെരുമാറുകയാണെന്ന് ഇടത് നേതാക്കള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ചയുടെ വിവരവും പുറത്തുവരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും തമ്മില്‍ തുറന്ന വാക്‌പ്പോര് നടന്നിരുന്നു. ഗവര്‍ണര്‍ അസംബന്ധം പറയുന്നത് അവസാനിപ്പിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സര്‍വകലാശാലകളില്‍ ബന്ധുനിയമനങ്ങള്‍ നടക്കുന്നതെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ചത്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പിന്നില്‍ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്. മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നല്‍കിയതിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഗവര്‍ണര്‍ക്ക് എതിരെ രംഗത്തെത്തി. ഗവര്‍ണര്‍ മഹാരാജാവല്ലെന്ന് കാനം തുറന്നടിച്ചു. സ്ഥാനം മറന്നാണ് ഗവര്‍ണറുടെ പ്രതികരണം.

cake tower new
LATEST NEWS
ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

കോഴിക്കോട്: കോഴിക്കോട് കമ്മത്ത്ലെയ്നിലുള്ള വിവിധ ജ്വല്ലറികളില്‍നിന്നായി 118 പവനിലേറെ വരുന്ന...