കാട്ടാക്കടയിൽ ആർഎസ്‌എസ്‌ പ്രവർത്തകന് വെട്ടേറ്റു; നില ​ഗുരുതരം

Mar 20, 2024

seena

തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനെ ബൈക്കിലെത്തിയ അഞ്ചം​ഗ സംഘമാണ് ആക്രമിച്ചത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രി പത്തരയോടെ അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിൽ ഉത്സവം കണ്ടു മടങ്ങാനിരിക്കെയാണ് സംഭവം.

വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയ ഉടനായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമാണ്.

ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയ സംഘമാണെന്ന് സൂചന. എന്നാൽ രാഷ്ട്രീയ വിദ്വേഷമാണോ ആക്രമണത്തിന് കാരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്പലത്തിൻകാലയിൽ ആര്‍എസ്എസ് പ്ലാവൂര്‍ മണ്ഡലം കാര്യവാഹാണ് വിഷ്ണു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

cake tower new
LATEST NEWS
രാമരച്ചംവിള ശ്രീദുർഗ്ഗാംബിക  ക്ഷേത്രത്തിൽ നവരാത്രി കലാസമർപ്പണത്തിനു രജിസ്ട്രേഷൻ ആരംഭിച്ചു

രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ നവരാത്രി കലാസമർപ്പണത്തിനു രജിസ്ട്രേഷൻ ആരംഭിച്ചു

ആറ്റിങ്ങൽ: ഒക്ടോബർ 12 മുതൽ 21 വരെ നടക്കുന്ന നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തിനവിള രാമരച്ചംവിള...

പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ നല്‍കാമെന്ന വ്യാജേന തട്ടിപ്പ്; പ്രവാസികള്‍ക്ക് മുന്നറിയിപ്പ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ നല്‍കാമെന്ന വ്യാജേന തട്ടിപ്പ്; പ്രവാസികള്‍ക്ക് മുന്നറിയിപ്പ്

ദുബൈ: പാസ്പോര്‍ട്ട്, വിസ, എമിറേറ്റ്സ് ഐഡി സേവനങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളില്‍ യുഎഇയില്‍...