യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാന നഗരമായ കീവ് അടക്കമുള്ള നഗരങ്ങളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം നടത്തി. വ്യാഴാഴ്ച രാവിലെയോടെ, യുക്രൈനിലെ വിവിധ നഗരങ്ങളില്‍ റഷ്യ ഒരേസമയം ആക്രമണം നടത്തുകയായിരുന്നു. അഞ്ചുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ലിവിവ് നഗരത്തിലെ ജനവാസ മേഖലയിലുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. ലിവിവില്‍ മൂന്നു ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു. കൂടുതല്‍ പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണന്നും ലിവിവ് ഭരണകൂടം അറിയിച്ചു.
വ്യാപക ആക്രമണത്തെ തുടര്‍ന്ന് യുക്രൈനിലെ വൈദ്യുതി ബന്ധം താറുമാറായി. കീവ് അടക്കമുള്ള നഗരങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. യുക്രൈന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയും റഷ്യന്‍ മിസൈല്‍ ആക്രമണമുണ്ടായി.


















