ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം

Jan 8, 2025

പത്തനംതിട്ട: ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം. ജനുവരി 15 വരെ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി അയ്യായിരം ആയാണ് നിജപ്പെടുത്തിയത്. മകരവിളക്കിനോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് തീരുമാനം. ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്നതിനും ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മകരവിളക്ക് തീർത്ഥാടനത്തിന്‍റെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികളേയും നിരോധിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് പരി​ഗണിച്ച് ജനുവരി 13 മുതൽ 15 വരെ എല്ലാതരം ടിപ്പർ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിൽ നിരോധിച്ചുവെന്ന് കളക്ടർ പ്രേം ക്രിഷ്ണൻ എസ് ഐ.എ.എസ് വാർത്താകുറിപ്പിൽ അറിയിച്ചു. ജില്ലയിൽ ഗതാഗത ക്രമീകരണവും വാഹനങ്ങളുടെ നിയന്ത്രണവുമുണ്ട്. തീർത്ഥാടകരുടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്നും കുറിപ്പിൽ പറയുന്നു.

LATEST NEWS
റിലേ സമരം ആരംഭിച്ചു

റിലേ സമരം ആരംഭിച്ചു

ആറ്റിങ്ങൽ നഗരസഭ മാമം റോയൽ ക്ലബിന് മുൻവശം തുടങ്ങാൻ ഉദ്ദേശിച്ച കക്കൂസ് മാലിന്യ പ്ലാന്റിന് എതിരെ...