ശബരിമല സ്‌പോര്‍ട്ട് ബുക്കിങില്‍ ഇളവ്: എത്ര പേര്‍ക്ക് നല്‍കണമെന്നതില്‍ സാഹചര്യമനുസരിച്ച് ആകാമെന്ന് ഹൈക്കോടതി

Nov 21, 2025

കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങില്‍ ഇളവുവരുത്തി ഹൈക്കോടതി. സ്‌പോട്ട് ബുക്കിങ് എത്രപേര്‍ക്ക് നല്‍കണമെന്നത് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

സ്‌പോട്ട് ബുക്കിങ് എത്ര വേണെന്നത് ഒരോ സമയത്തെയും തിരക്ക് നോക്കി തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശം. സ്‌പോട്ട് ബുക്കിങ് 5000 ആയി നിജപ്പെടുത്താന്‍ കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിലാണ് സാഹചര്യം അനുസരിച്ച് ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്കും സന്നിധാനത്തെ ചുമതലയുളള എഡിജിപിക്കും ഉചിതമായ തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചത്.

സ്‌പോട്ട് ബുക്കിങ് പ്രതിദിനം 5,000 ആയി നിജപ്പെടുത്തിയതോടെ ശബരിമലയിലെ തിരക്ക് കുറഞ്ഞിരുന്നു. നിലവില്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴി 70,000 പേരെയും സ്‌പോട്ട് ബുക്കിങ് വഴി 50,00 പേരെയുമാണ് പ്രതിദിനം കയറ്റിവിടുന്നത്. നിലവില്‍ പമ്പയില്‍ സ്‌പോട്ട് ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലയ്ക്കലാണ് സ്‌പോട്ട് ബുക്കിങ്ങുള്ളത്.

LATEST NEWS
ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു; പൈലറ്റിന് വീരമൃത്യു; അപകടം ദുബൈ എയര്‍ഷോയ്ക്കിടെ

ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു; പൈലറ്റിന് വീരമൃത്യു; അപകടം ദുബൈ എയര്‍ഷോയ്ക്കിടെ

അബുദാബി: ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശന പറക്കിലിനിടെ ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് തകര്‍ന്നു വീണു....

നഗരസഭയിൽ നടന്ന സംഘർഷം യു ഡി എഫ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് പി.ഉണ്ണികൃഷ്ണൻ

നഗരസഭയിൽ നടന്ന സംഘർഷം യു ഡി എഫ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് പി.ഉണ്ണികൃഷ്ണൻ

ആറ്റിങ്ങൽ: നഗരസഭയിൽ നോമിനേഷൻ നൽകാൻ എത്തിയ യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും...