ശബരിമലയ്ക്ക് യാത്രതിരിച്ച അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശി ഹൃദയസ്തംഭനത്തെതുടർന്ന് മരണപ്പെട്ടു. ഇന്ന് രാത്രിയോടെയായിരുന്നു സംഭവം. ചെറുമക്കളെയും കൂട്ടി ഇന്ന് വൈകിട്ടോടെ നെടുങ്ങണ്ടയിൽ നിന്നും ശബരിമല തീർത്ഥാടനയാത്ര തിരിച്ച അഞ്ചുതെങ്ങ് നെടുങ്ങണ്ട സുബ്രഹ്മണ്യപുരം പാട്ടത്തിൽ വീട്ടിൽ ശശി (58) ആണ് യാത്രാ മദ്ധ്യേ ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടത്.

നെടുങ്ങണ്ട ഒന്നാം പാലത്തിൽ നിന്നും സ്വകാര്യ വാഹനത്തിൽ പുറപ്പെട്ട ശശിയ്ക്ക് വർക്കല പഴചന്ത എത്തിയതോടെ കടുത്ത നെഞ്ച് വേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടൻതന്നെ വർക്കല മിഷൻ ആശുപത്രിയിൽ എത്തിയ്ക്കുകയും അവിടെനിന്നുള്ള നിർദ്ദേശ പ്രകാരം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് എത്തിയ്ക്കും വഴി മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിയ്ക്കുകയാണ്. മുൻകാല സിഐറ്റിയു അംഗവും നിലവിൽ ബിജെപി പ്രവർത്തകനുമായിരുന്നു അദ്ദേഹം.

















