സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്തെടുത്തത് 239 ടണ്‍ തുണിമാലിന്യം

Nov 16, 2026

പത്തനംതിട്ട: സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരു മാസത്തിനിടെ പുറത്തെടുത്തത് 2,39,386 കിലോഗ്രാം തുണിമാലിന്യം. ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തിലാണ് ഇത്രയും തുണിമാലിന്യം നീക്കിയത്. നിലയ്ക്കല്‍ ഹെലിപ്പാഡിന് സമീപത്ത് നിന്ന് മാത്രം ക്ലീന്‍ കേരള കമ്പനി പുറത്തെടുത്തത് 1,29,520 കിലോഗ്രാം തുണിയാണ്. തീര്‍ഥാടകര്‍ പമ്പാ നദിയില്‍ ഉപേക്ഷിച്ചതാണിവ. നേരത്തെ പമ്പാ നദിയില്‍ നിന്ന് തുണിമാലിന്യം നീക്കാന്‍ കരാറെടുത്ത കമ്പനി തുണിയില്‍ നല്ലത് എടുത്ത ശേഷം ബാക്കിയുള്ളവ ഹെലിപ്പാഡിന് പിന്നില്‍ ഗോശാലയുടെ ഭാഗത്ത് തള്ളിയതാണെന്നാണ് കരുതുന്നത്. ഈ വര്‍ഷം പമ്പയില്‍ നിന്ന് തുണി നീക്കുന്ന ജോലി ക്ലീന്‍ കേരള കമ്പനിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. മണലിലും ചെളിയിലും പുതഞ്ഞും പൊടിഞ്ഞും കിടക്കുന്ന തുണി മാലിന്യം വേര്‍തിരിച്ചെടുക്കുന്നത് ഏറെ ശ്രമകരമാണ്. കൃത്യമായി വേര്‍തിരിച്ചാല്‍ നീക്കിയെടുക്കാന്‍ എളുപ്പമാണെന്ന് ക്ലീന്‍ കേരള കമ്പനി എം.ഡി. ജി.കെ. സുരേഷ് കുമാര്‍ പറഞ്ഞു. തുണി ഉള്‍പ്പെടെയുള്ള മാലിന്യം കമ്പനിയുടെ ആര്‍ഡിഎഫ് പ്ലാന്റിലേക്കാണ് കൊണ്ടുപോകുന്നത്. ഇത് പ്രത്യേക സാങ്കേതിക വിദ്യയിലൂടെ സിമന്റ് കമ്പനികള്‍ക്ക് കല്‍ക്കരിക്ക് പകരമുള്ള ഇന്ധനമായി ഉപയോഗിക്കാനായി മാറ്റും.

LATEST NEWS
‘ഒരാളുടെയും ശുപാര്‍ശ കേള്‍ക്കരുത്’; റോഡു സുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കും, ജനപ്രതിനിധികള്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി

‘ഒരാളുടെയും ശുപാര്‍ശ കേള്‍ക്കരുത്’; റോഡു സുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കും, ജനപ്രതിനിധികള്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി

കൊച്ചി: ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെടുന്നവരെ രക്ഷിക്കാന്‍ ആരൊക്കെ ശുപാര്‍ശ ചെയ്താലും...